Latest NewsNewsInternationalGulf

ട്രംപിന്‍റെ മരുമകൻ സമാധാന ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയില്‍

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജേർഡ് കുഷ്നർ കഴിഞ്ഞ ആഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ചു. മധ്യപൂർവദേശത്തെ സമാധാനത്തെ അവലംബിച്ചായിരുന്നു ചർച്ചകൾ. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദീന പവൽ, അന്താരാഷ്ട്ര ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധി ജേസൺ ഗ്രീൻബ്ലാറ്റ് എന്നിവരോടൊപ്പമാണ് കുഷ്നർ ചർച്ചയ്‌ക്കെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച സൗദിയിലെത്തിയ കുഷ്‌നർ ചർച്ചകൾക്ക് ശേഷം ശനിയാഴ്ചയാണ് മടങ്ങിയെത്തിയത്.എന്നാൽ, സൗദി അറേബ്യയിൽ ആരോടാണ് കുഷ്നർ കൂടിക്കാഴ്ച നടത്തിയതെന്ന വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.ഇസ്രായേൽ, പാലസ്തീനിയൻ അതോറിറ്റി, ഈജിപ്ത്, യു എ ഇ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ പ്രാഥമികമായി പ്രക്ഷേപണം ചെയ്ത 110 ബില്ല്യൺ ഡോളർ ആയുധ ഇടപാടിൽ ട്രംപ് ഒപ്പുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button