Latest NewsNewsIndia

പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

പുണെ: പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്‌വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്. കുട്ടിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു.

അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button