Latest NewsIndiaNews

വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി സർക്കാർ

പുതുച്ചേരി: വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി പുതുച്ചേരി സർക്കാർ. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയൽസംസ്ഥാനക്കാർ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് നിയമങ്ങൾ കർശനമാക്കിയത്.

മോട്ടോർ വാഹന വകുപ്പിന് വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാൻ ലഫ്റ്റനന്റ് ഗവര്‍ണർ കിരണ്‍ ബേദി നിർദേശം നൽകി. വാഹനങ്ങള്‍ മതിയായ രേഖകളില്ലാതെ റജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകൾക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ മുഖ്യം.

കേരള ഗതാഗത വകുപ്പ് പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താൻ തീരുമാനിച്ചിരുന്നു. ഇങ്ങനെയുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ഉടമസ്ഥർക്കു ചൊവ്വാഴ്ച മുതൽ നോട്ടിസ് നൽകും. തട്ടിപ്പു നടത്തുന്നവരിൽ കൂടുതലും പ്രശസ്തരാണെന്നാണു വകുപ്പിന്റെ കണ്ടെത്തൽ. എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button