ബെംഗളുരു: കശ്മീരിന് സ്വയംഭരണം വേണമെന്ന പി.ചിദംബരത്തിന്റെ നിലപാടിനെ അതി രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെ അപമാനിക്കുന്നതാണ്. കാശ്‌മീരിനായി പോരാടി വീരമൃത്യു വരിച്ച വീര ബലിദാനികളെയും അതിർത്തി കാക്കുന്ന സൈനികരെയും ചിദംബരം അപമാനിക്കുകയാണ് ചെയ്തത്.സ്വാതന്ത്ര്യത്തിനായി കശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു പി.ചിദംബരം അഭിപ്രായപ്പെട്ടത്.
കശ്മീര്‍ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞിരുന്നു.പാക്കിസ്ഥാനികളുടെയും കശ്മീരിലെ വിഘടനവാദികളുടെ ഭാഷയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തോടും അതിര്‍ത്തിയില്‍ അവര്‍ നടത്തിയമിന്നലാക്രമണത്തോടും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ കോണ്‍ഗ്രസിന്റെ ശ്രമമെന്നും നരേന്ദ്ര മോദി ബെംഗളൂരുവില്‍ പറഞ്ഞു.
Post Your Comments