Latest NewsKeralaNews

എക്‌സൈസിലെ ഉഴപ്പന്‍മാരെ ചെക്പോസ്റ്റിലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ

ഇടുക്കി: എക്‌സൈസിലെ നിലവിലെ ഉഴപ്പന്‍മാരെ ചെക്പോസ്റ്റില്‍ നിയോഗിക്കണമെന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നു. ജീവനക്കാരിൽ ചിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതായും സൂചനയുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരില്‍ ഇതുവരെ ജോലി മികവ് തെളിയിക്കാത്തവർ , ജോലിയിൽ ഉഴപ്പുന്നവർ തുടങ്ങിയവരെ ചെക്പോസ്റ്റുകളില്‍ നിയോഗിക്കണമെന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിൽ ഉണ്ടായിരുന്നത്.ഫീല്‍ഡില്‍ പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവരായ പ്രിവന്റീവ് ഓഫീസര്‍മാരുടെയും, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും,വിവരങ്ങള്‍ നല്‍കണമെന്ന്‍ സര്‍ക്കുലറില്‍ പറയുന്നു.

കൃത്യമായ കണക്കുകൾ പ്രകാരം കഴിവിനനുസരിച്ച് ചെക്പോസ്റ്റുകളില്‍ നിയമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.ഇതിനെതിരെയാണ് ഇടുക്കി ജില്ലയിലെ ഒരു ഹോട്ടലില്‍ ജീവനക്കാര്‍ യോഗം ചേര്‍ന്നത്.ശക്തമായ പ്രതിഷേധം.ചെക്പോസ്റ്റില്‍ ജോലി ചെയ്യുന്ന മികച്ച ഉദ്യോഗസ്ഥരെ പോലും അപമാനിക്കുന്നതാണ് സര്‍ക്കുലറെന്നാണ് ആക്ഷേപം.ഹോട്ടലില്‍ നടന്ന യോഗത്തക്കുറിച്ച് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.അതേസമയം ജീവനക്കാരെ കാര്യക്ഷമയുള്ളവരാക്കി മാറ്റാനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button