Uncategorized

കെ.പി.സി.സി അധ്യക്ഷന്‍ ആരായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടും : കെ.പി.സി.സി അംഗങ്ങളുടെ യോഗം ഇന്ന്

 

തിരുവനന്തപുരം : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ ഇന്ദിരഭവനില്‍ ചേരും. കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്റെ അധ്യക്ഷതയിലാണു യോഗം. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്നതിനു പുറമെ ഐഎസിസി പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന പ്രമേയവും പാസാക്കും.

ബ്ലോക്കുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 282 പേരും ഏഴ് കെപിസിസി മുന്‍ അധ്യക്ഷന്‍മാരും, പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നുള്ള 15 എംഎല്‍എമാരും ഉള്‍പ്പടെ 304 പേരാണു യോഗം ചേരുക. കേരളത്തില്‍നിന്നുള്ള ഐഎസിസി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും.

കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരമായതോടെ കോണ്‍ഗ്രസില്‍ പാര്‍ട്ടി അധ്യക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. അധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിക്കുമ്പോഴും നേതാക്കളില്‍ പലരും സോളര്‍ കേസില്‍ ഉള്‍പ്പെട്ടതാണ് എ ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിന് എ ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കും. പക്ഷേ, ആരെ ഉയര്‍ത്തിക്കാട്ടുമെന്നതാണ് എ ഗ്രൂപ്പിന്റെ പ്രതിസന്ധി. അധ്യക്ഷനാകാനില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഉമ്മന്‍ചാണ്ടി സോളര്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഒട്ടും അടുക്കില്ല. ബെന്നി ബഹനാന്റേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും അവസ്ഥ ഇതുതന്നെ. അതുകൊണ്ടുതന്നെ എം.എം. ഹസന്‍ അധ്യക്ഷസ്ഥാനത്തു തുടരട്ടെയെന്ന നിലപാടായിരിക്കും എ ഗ്രൂപ്പ് സ്വീകരിക്കുക.

എ ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുകയും വ്യത്യസ്തമായ നിലപാടെടുക്കുകയും ചെയ്യുന്ന കെ. മുരളീധരനെ രമേശ് ചെന്നിത്തല അംഗീകരിക്കില്ലെന്ന് ഉറപ്പ്. വി.ഡി സതീശന്‍, കെ. സുധാകരന്‍ എന്നിവരാണ് ഐ ഗ്രൂപ്പില്‍ നിന്ന് വരാവുന്ന മറ്റ് പേരുകള്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, പി.സി. ചാക്കോ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍നിന്നു നേതാക്കളെ കെട്ടിയിറക്കുന്നതിനെ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കും. തര്‍ക്കം തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

shortlink

Related Articles

Post Your Comments


Back to top button