തൃശൂർ: കള്ളനോട്ടുകൾ കണ്ടെടുത്ത സംഭവം വിദേശികൾ പിടിയിൽ. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയോര (52), സിമോ ഫോട്സോ വിക്ടർ (49), ടെനെ ഫൊങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവരാണ് തൃശൂരിലെ ഹോട്ടലിൽനിന്നു 16 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ പിടിയിലായത്. 6,38,000 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് നിർമാണസാമഗ്രികളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റിലായ മതിലകം സ്വദേശി അശോകനെ ചോദ്യം ചെയ്തതിൽ നിന്നാണു വിദേശികളും കള്ളനോട്ട് കേസിൽ പങ്കാളികളാണെന്നു തെളിഞ്ഞത്.
ഈ മാസം ആറിനു രാത്രിയാണ് തൃശൂർ കഐസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കാനെത്തിയ രണ്ടു വിദേശികളും ഒരു മലയാളിയും കൊണ്ടുവന്ന ബാഗിൽ നിന്നാണു 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഉയർന്ന നിലവാരത്തിലുള്ള കടലാസുകളും കണ്ടെടുത്തത് പോലീസിന്റെ സാന്നിധ്യമുണ്ടെന്നു സംശയം തോന്നിയ ഇവർ ബാഗുപേക്ഷിച്ചു ഹോട്ടലിൽനിന്നും രക്ഷപെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
Post Your Comments