മനുഷ്യ ക്രൂരതയ്ക്ക് മുന്നില്‍ ഇല്ലാതായ ഒരു വംശമാണ് കാണ്ടാമൃഗങ്ങള്‍. മരുന്നിനും, കൊമ്പിനും തോലിനുവേണ്ടിയും മൃഗങ്ങളെ കൊന്നൊടുക്കുന്ന ഒരു പതിവുണ്ട്. ദക്ഷിണാഫ്രിക്കയിലെ വൈല്ഡ്ഷട്സ്ബെര്ഗ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് വേട്ടക്കാര്‍ അവശേഷിച്ച കാണ്ടാമൃഗങ്ങളെ ഒന്നടങ്കം ഇല്ലാക്കിയത്. കൊമ്പിനുവേണ്ടിയാണ് ഒരു പറ്റം കാണ്ടാമൃഗങ്ങളെ നശിപ്പിക്കുന്നത്. മൂന്നു ആണ് കാണ്ടാമൃഗങ്ങളും, രണ്ടു പെണ് കാണ്ടാമൃഗങ്ങളും ഉള്‍പ്പെടെ അഞ്ചു കാണ്ടാമൃഗങ്ങളെയാണ് വേട്ടക്കാര്‍ കൊന്നത്.
കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി അധികൃതര്‍ നീളം കുറച്ച കൊമ്പിന്റെ ബാക്കിയുള്ളഭാഗമാണ് കൊള്ളക്കാര്‍ അറുത്തെടുത്തത്. ചൈനയിലേയ്ക്ക് മരുന്നിനു വേണ്ടി കള്ളക്കടത്ത് നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ഇതോടെ ഈ വന്യജീവി സങ്കേതത്തില്‍ ഉണ്ടായിരുന്ന കണ്ടാമൃഗങ്ങളാണ് ഇല്ലാതായത്. കാണ്ടാമൃഗങ്ങളുടെ കൊമ്പിനായി ഇവയെ വേട്ടയാടുന്നത് പതിവാണ്. ഈ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ വന്യജീവി സങ്കേതത്തില്‍ ഉള്ള കാണ്ടാമൃഗങ്ങളെ പകുതി കൊമ്പ് മുറിച്ചായിരുന്നു വിട്ടിട്ടുള്ളത്. എന്നാല്‍ അവയെപ്പോലും വെറുതെ വിടാതെ കണ്ടാമൃഗങ്ങളെ കൊന്നൊടുക്കി ബാക്കി കൊമ്പുമായാണ് വേട്ടക്കാര്‍ അവിടം വിടുന്നത്.
Post Your Comments