KeralaLatest NewsNews

കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്. കണ്ണന്താനത്തിന് രാജസ്ഥാനില്‍ നിന്നുമാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. ഇക്കാര്യം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് വ്യക്തമാക്കിയത്. അല്‍ഫോണ്‍സ് കണ്ണന്താനം നരേന്ദ്ര മോദി മന്ത്രിസഭയുടെ അവസാന മന്ത്രിസഭാ പുനസംഘടനയിലാണ് മന്ത്രിയായത്.

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ഐ.ടി, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ്. കണ്ണന്താനം കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ അപ്രതീക്ഷിതമായാണ് മന്ത്രിയായത്. കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പമാണ് കണ്ണന്താനത്തെ മന്ത്രി പദവിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button