Latest NewsNewsIndia

നോട്ടസാധുവാക്കന്‍ തന്നോട് പറഞ്ഞിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് വ്യക്തമാക്കി പി ചിദംബരം

രാജ്കോട്ട്: നോട്ടസാധുവാക്കലിനെതിരെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. പ്രധാനമന്ത്രി തന്നോടാണ് നോട്ടസാധുവാക്കല്‍ നടപ്പാക്കാന്‍ പറഞ്ഞിരുന്നതെങ്കില്‍, പാടില്ലെന്ന് അദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുമെന്നും അതുള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ലെങ്കില്‍, ഞാന്‍ രാജിവെച്ചേനെഎന്നും പി ചിദംബരം വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട രണ്ടുതെറ്റുകളാണ് നോട്ടസാധുവാക്കലും ജി.എസ്.ടി.യുമെന്നും നോട്ടസാധുവാക്കല്‍ മോശം ആശയമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ശ്രദ്ധയോടെ വേണമായിരുന്നു അത് നടപ്പാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button