ന്യൂഡൽഹി: സുപ്രധാന ചർച്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയാണ് ദ്വദിന സന്ദർശനത്തിനു വേണ്ടി ഇന്ത്യയിൽ എത്തിയത്. പൗലോ ജെന്റിലോണി വിവിധ വിഷയങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി സുപ്രധാന ചർച്ചകൾ നടത്തും.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ – ഇറ്റലി ബന്ധം അത്ര സുഖകരമല്ല. 2012 ൽ കേരളത്തിൽ നടന്ന കടൽക്കൊലയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി മാറ്റിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത് പത്തു വർഷത്തിനു ശേഷമാണ്. ഇതു വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനായി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments