വാരണാസി•കോടികള്‍ വിലമതിക്കുന്ന ഹെരോയിനുമായി മൂന്നംഗ സംഘത്തെ വാരണാസി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍ നിന്നും 21.45 കോടി രൂപ വിലമതിക്കുന്ന 7.15 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു.
ബാരാബങ്കി സ്വദേശി അതൌദ്ദീന്, പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശികളായ സോമ ദേവി, റുമ വിശ്വാസ് എന്നിവരാണ് പിടിയിലായത്. വാരണാസിയിലെത്തിയ ഇവര്‍ ബാരാബങ്കി വഴി ലക്നോവിലേക്ക് പോകാന്‍ ബസ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സ്ത്രീകളുടെ വസ്ത്രത്തിലും അതൌദീന്റെ ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
ഡി.ആര്.ഐ വാരണാസി യൂണിറ്റ്-ഇന്‍-ചാര്‍ജ് ആനന്ദ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2016 ല്‍ വാരണാസിയില്‍ നിന്നും 7 കിലോഗ്രാം ഹെറോയിന്‍ അഷ്റഫ് ഷെയ്ഖ് എന്നയാളില്‍ നിന്നും ഡി.ആര്.ഐ പിടികൂടിയിരുന്നു.
Post Your Comments