KeralaLatest NewsNews

യദുവിനെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ദളിത് പൂജാരിയെ മാനസികമായി അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരി സമരം ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശാന്തി ചെയ്യുന്നത് വ്യക്തിപരമായ കാരണങ്ങളാല്‍ വൈകി പോകാറുണ്ട്. പല സ്ഥലത്തും അത് സംഭവിക്കുന്നതാണ്. അക്കീരമണ്‍ അവിടെയൊക്കെ സമരം ചെയ്യാന്‍ പോകാറില്ലല്ലോയെന്നും കടകംപള്ളി ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

യദുവിനെ ശാന്തിയായി അവരുടെ മനസിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇതാണ് പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സമരം ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാർക്കുമുണ്ട്. സമരത്തിന്റെ വിഷയം എന്താണെന്നുള്ളതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമരങ്ങള്‍ കേരളത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോധപൂര്‍വമായ വീഴ്ച യദു കൃഷ്ണന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാം. യദു കൃത്യമായി ശാന്തി ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അറിയിച്ചുട്ടുണ്ടോയെന്ന് പരിശോധിക്കും. ആദ്യമായിട്ടായിരിക്കില്ല അഞ്ചോ പത്തോ മിനിറ്റ് വൈകുന്നത്. അത് മറ്റ് പല സ്ഥലങ്ങളിലും സംഭവിച്ചിട്ടുണ്ടാകാം.

shortlink

Post Your Comments


Back to top button