Latest NewsCinemaMollywoodMovie SongsEntertainmentKollywood

20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പില്‍ നടി അമല പോള്‍

നികുതി തട്ടിപ്പില്‍ നടി അമലപോളും. തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയില്‍. ഇതുവഴി ലക്ഷങ്ങള്‍ നികുതിയിനത്തില്‍ താരം വെട്ടിച്ചുവെന്നു ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അമലോ പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ് താരം കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. ഇതിനെ തുടര്‍ന്ന് നടത്തിയ മാധ്യമ സംഘമാണ് തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തില്‍ കാര്‍ രജിസ്ട്രേഷന്‍ നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്ട്രേഷന്‍ നടത്തിയ കാര്യമോ അറിയുകയില്ലെന്നും റിപ്പോര്‍ട്ട്.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിയതെന്നു സൂചന. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button