മൂസൂറി: യുവ ഐ.എ.എസുകാര്‍ക്കു പ്രധാനമന്ത്രിയുടെ ഉപദേശം. നിങ്ങള്‍ ജനങ്ങളുമായി കൂടുതല്‍ സംസാരിക്കണം. കേവലം ഗ്രന്ഥങ്ങളുടെ ലോകത്ത് മാത്രം കഴിയരുത് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂസൂറിയിലെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ യുവ ഐ.എ.എസ് ട്രെയിനികളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നല്ല ജനസേവനം നടത്താനായി ചുറ്റമുള്ള ആളുകളുമായി സംസാരിക്കണം. ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവ് ആവശ്യമാണ്. പക്ഷേ മികച്ച ഐ.എ.എസുകാരായി മാറാന്‍ നിങ്ങള്‍ക്കു ജനങ്ങളുമായി നല്ലബന്ധം വേണം. സര്‍ക്കാരിനു ജന പങ്കാളിത്തം ഇല്ലാതെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നു മോദി പറഞ്ഞു. പണ്ട് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബ്രീട്ടിഷുകാര്‍ സിവില്‍ സര്‍വീസില്‍ ഉള്ളവരെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി ഉപയോഗിച്ചു. പക്ഷേ ഇന്നു ജനങ്ങളുടെ നന്മ ലക്ഷ്യമിട്ടാണ് സിവില്‍ സര്‍വീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള നല്ല ബന്ധം സിവില്‍ സര്‍വീസുകാരിലൂടെയാണ് ഉണ്ടാക്കുന്നത് എന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments