വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് യു.എ.ഇ. കമ്പനികള്‍. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നടത്തിയ രണ്ടു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തില്‍ 750 കോടി ഡോളറിന്‍റെ (ഏകദേശം 49,000 കോടി രൂപ) മുതല്‍മുടക്ക് വിവിധ മേഖലകളില്‍ ഉറപ്പാക്കി.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മുബദല, ബിന്‍ സായിദ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ നിരവധി യു.എ.ഇ. കമ്പനികള്‍ ആന്ധ്രയില്‍ മുതല്‍മുടക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചു. നിക്ഷേപര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് യു.എ.ഇയില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കുക ,എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ സാധ്യമാകാന്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം എത്തുക തുടങ്ങിയവയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments