ജലന്ധര്‍: മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കമ്മിഷണര്‍ പരസ്യമായി മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പത്രസമ്മേളനത്തിനുശേഷമായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ചുതലയുള്ള ഒരു ഉദ്യോഗസ്ഥനും കമ്മിഷണറും ചേര്‍ന്ന് ബവയെ കൈകാര്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. ഇത് വിവാദമായതോടെയാണ് കമ്മിഷണര്‍ മാപ്പുപറയാന്‍ തയാറായത്.
യേസ് പഞ്ചാബ് ഡോട്ട് കോമിന്റെ സീനിയര്‍ എഡിറ്റര്‍ എച്ച്.എസ്.ബവയോടാണ് ജലന്ധര്‍ പോലീസ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ മാപ്പുചോദിച്ചത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം.
അതേസമയം, ബവയെ കൈയേറ്റം ചെയ്ത മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സംഘടന ആവശ്യപ്പെടുന്നു.
Post Your Comments