കൊച്ചി : ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പർ പിടിച്ചെടുക്കും. കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തി. കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതോടെ സിപിഎമ്മിനെ കാര്‍ വിവാദം കൂടുതല്‍ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.
കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയുള്ളതാണ് പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ചെയ്ത മിനികൂപ്പര്‍ കാര്‍. എന്നാല്‍ ഇതിനായി നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് കണ്ടെത്തല്‍. തട്ടിപ്പ് നടത്തിയത് തമിഴ്നാട് സ്വദേശിയായ ശിവകുമാര്‍ എന്ന അധ്യാപകന്റെ വിലാസം നല്‍കിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
കേരളത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നികുതിവെട്ടിപ്പിന് പുറമേ വ്യാജ മേല്‍വിലാസം നല്‍കിയ കുറ്റവും ചുമത്താനിടയുണ്ട്. നേരത്തേ ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഇതേ വാഹനം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്
Post Your Comments