Jobs & VacanciesLatest NewsNewsGulf

യു.എ.ഇയില്‍ അംഗപരിമിതര്‍ക്ക് തൊഴിലവസരങ്ങള്‍

തിരുവനന്തപുരം•ഗള്‍ഫ് ആസ്ഥാനമായ പ്രമുഖ ആരോഗ്യസേവന ശൃംഖലയുടെ യു.എ.ഇ യിലെ വിവിധ ശാഖകളില്‍ നിയമനത്തിന് താഴെപ്പറയുന്ന വിഭാഗങ്ങളില്‍ പരസഹായമില്ലാതെ ജോലിചെയ്യാന്‍ കഴിവുള്ള അംഗപരിമിതരായ വ്യക്തികളില്‍ നിന്നും ഒ.ഡി.ഇ.പി.സി വഴി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ജോലികളും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും സ്വയം നിര്‍വ്വഹിക്കാന്‍ പാപ്തരായിരിക്കണം.

വിഭാഗങ്ങള്‍ : കാള്‍ സെന്റര്‍ ഏജന്റ്, അക്കൗണ്ടന്റ്, എം.ഡി.എസ് – ഡേറ്റ എന്‍ട്രി ക്ലര്‍ക്ക്, പേറോള്‍ ജോലികള്‍, ഇന്‍ഷുറന്‍സ് ഏജന്റ്, കാഷ്യര്‍. യോഗ്യത : ബിരുദവും സമാന തസ്തികകളില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സമാന തസ്തികകളില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായം 30 വയസ്സ് കവിയരുത്. ആകര്‍ഷണീയമായ ശമ്പളം, യാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍, തുടങ്ങി കമ്പനി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ഒ.ഡി.ഇ.പി.സി യില്‍ രജിസ്റ്റര്‍ ചെയ്ത ക്രമനമ്പര്‍ സഹിതം വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ aster.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 15 നകം ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോണ്‍ : 0471-2329441/42/43. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, www.odepc.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button