Latest NewsNewsGulf

സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

റിയാദ്: സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞ് പിറന്നത് പതിനാലാം വയസ്സില്‍ വിവാഹിതനായ അലി അഖൈസിക്കും ഭാര്യയ്ക്കുമാണ്. പതിനാറ് വയസ്സാണ് അലിക്കിപ്പോള്‍ പ്രായം. ഇവരുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസവം കഴിഞ്ഞ ദിവസം തബൂക്ക് മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു.

മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അലി തന്നെയാണ് മകനോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. അലിയുടെ പിതാവ് മുഹമ്മദ് അല്‍ഖൈസിയും സന്തോഷം പങ്കിട്ട് രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയായ പെണ്‍കുട്ടിക്ക് പതിനഞ്ചു വയസ്സാണ്. പ്രായക്കുറവ് മൂലം ഏറെ കോലാഹലം സൃഷ്ടിച്ചതായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അലി അല്‍ഖൈസി. ബന്ധുവായ പെണ്‍കുട്ടിയെ ആണ് അലി വിവാഹം ചെയ്തിരുന്നത്. അധ്യാപകര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വിവാഹം ആഘോഷിക്കു്ന്ന അലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഈ പ്രായത്തില്‍ വിവാഹം ചെയ്യാനുള്ള ബന്ധുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നുവത്രേ അലിയുടെ വിവാദ കല്യാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button