![](/wp-content/uploads/2017/10/oommen-chandy-759-2.jpg)
തിരുവനന്തപുരം : കെപിസിസി പട്ടിക മാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി. പി സി വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിക്കുംതോറും മുറുകുന്ന കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു.
ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വേണം. നിലവിലെ പട്ടിക പാര്‍ട്ടിക്ക് ദോഷം ചെയ്യും. അതുവരെ തുടര്‍നടപടികള്‍ നിറുത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിനെ തന്റെ പരാതി നല്‍കി.
Post Your Comments