കോലാപൂർ: ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു. മുംബൈ – കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെയാണ്കവർച്ചക്കാർ കൊള്ളയടിച്ചത്. മഹാരാഷ്ട്രയിലെ ജെലൂരി സ്റ്റേഷനു സമീപമായിരുന്നു കവർച്ച നടന്നത്.
ലക്ഷക്കണക്കിനു രൂപാ മൂല്യമുള്ള ആഭരണങ്ങളും കറൻസിയും മൊബൈൽ ഫോണുകളും 10 മുതൽ 15 വരെ ആളുകളുണ്ടായിരുന്ന സംഘം കൊള്ളയടിച്ചതായും എസ്-2 മുതൽ എസ്-12 വരെയുള്ള കമ്പാർട്ടുമെന്‍റുകളിലെ യാത്രികരാണ് കൊള്ളയ്ക്കിരയായതെന്നും കോലാപൂർ റെയിൽവേ പോലീസ് അറിയിച്ചു.
Post Your Comments