Latest NewsNewsInternational

അമിത ഭാരവും വലിപ്പവുമുള്ള വൃഷണങ്ങളും ജനനേന്ദ്രിയവും മൂലം ദുരിതം അനുഭവിച്ച യുവാവിന് സഹായവുമായി മെഡിക്കല്‍ സംഘം

 

കെനിയ : ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയമാണ് കെനിയക്കാരനായ ഹൊറാസ് ഒവിറ്റി ഒപ്പിയോ. എന്താണ് കാര്യം എന്നല്ലേ. ലോകത്ത് ഒരാള്‍ക്കും സംഭവിയ്ക്കാന്‍ പാടില്ലാത്ത കാര്യമാണ് ഒവിറ്റിയ്ക്ക് ഉണ്ടായത്. അഞ്ചുകിലോ ഭാരമുള്ള വൃഷണങ്ങളും മൂന്നടി നീളമുള്ള ലൈംഗികാവയവും താങ്ങി നടന്ന് ജീവിതം മടുത്ത ചെറുപ്പക്കാരനായിരുന്നു ഒവിറ്റി. നടക്കാനോ കിടക്കാനോ പോലും കഷ്ടപ്പെട്ടിരുന്ന ഒവിറ്റിക്ക് പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ കളിയാക്കുമെന്നതിനാല്‍, സ്‌കൂളിലും പോയിട്ടില്ല.

കെനിയയിലെ കിബിഗോറിയില്‍നിന്നുള്ള ഈ 20-കാരന്റെ രക്ഷയ്ക്ക് ഒടുവില്‍ വൈദ്യശാസ്ത്രമെത്തി. വൃഷണങ്ങളുടെയും ജനനേന്ദ്രിയത്തിന്റെയും തൊലിക്കടിയില്‍ കെട്ടിക്കിടന്ന ജലം നീക്കം ചെയ്ത്, അവയവങ്ങള്‍ സാധാരണനിലയിലാക്കാന്‍ മെഡിക്കല്‍ സംഘത്തിനായി. സങ്കീണമായ ഈ ശസ്ത്രക്രിയയിലൂടെയാണ് ഒവിറ്റിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്.

പുറത്തിറങ്ങാന്‍ പറ്റാതായതോടെ, വീട്ടില്‍ അനിയനും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ഒവിറ്റി വലിയ വിഷമത്തിലായിരുന്നു. ഈ വിഷമതകള്‍ പുറംലോകത്തെ അറിയിച്ചത് അയല്‍ക്കാരനായ ഡങ്കന്‍ ഒറ്റിനോയാണ്. ഒവിറ്റിയുടെ ചിത്രങ്ങളെടുത്ത് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റ് കാണാനിടയായ കിസുമു കൗണ്ടി ഗവര്‍ണറുടെ ഭാര്യ ഒലീവിയ റങ്കുമ ഒരു ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. ജാറമോഗിയോഗിംഗ ഒഡിംഗ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒവിറ്റിയെ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. സ്‌ക്രോറ്റല്‍ എലെഫന്റിയാസിസ് എന്ന രോഗമാണ് ഒവിറ്റിക്കെന്ന് അവര്‍ കണ്ടെത്തി.

കൊതുകുകടിച്ചതാണ് ഒവിറ്റിയെ ഈ നിലയിലാക്കിയത്. രക്തത്തിലേക്ക് കൊതുകിന്റെ ലാര്‍വ കടക്കുകയും അത് ശരീരത്തിന്റെ ഡ്രെയിനേജ് സംവിധാനം തകരാറിലാക്കി ത്വക്കിനടിയില്‍ വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യാറുണ്ട്. അത്യപൂര്‍വമായി മാത്രമാണ് ഈയൊരവസ്ഥയുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നടത്തിയത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതോടെ, തനിക്ക് പുതിയൊരു ജീവിതം ലഭിച്ചതായി ഒവിറ്റി പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഫുട്‌ബോള്‍ കളിക്കാനും നീന്താനും സന്തോഷത്തോടെ ജീവിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഒവിറ്റി ഇപ്പോള്‍.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button