സിഡ്നി ; ഉപപ്രധാനമന്ത്രിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബർനബേ ജോയിസിനെയാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. ജോയിസിന്റെ ഇരട്ട പൗരത്വമാണ് അയോഗ്യതയ്ക്കു കാരണം.ഇദ്ദേഹത്തിന് പുറമെ മൂന്നു രാഷ്ട്രീയക്കാരെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇരട്ടപൗരത്വമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽനിന്ന് ഓസ്ട്രേലിയൻ ഭരണഘടനയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയിസ് പുറത്തായതോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സർക്കാർ നിലനിൽക്കുന്നത്.അതേസമയം ന്റെ ന്യൂസിലൻഡ് പൗരത്വം ജോയിസ് ഓഗസ്റ്റിൽ ഉപേക്ഷിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ അദ്ദേഹത്തിനു സാധിക്കും.
“കോടതി വിധിയെ മാനിക്കുന്നു. നമ്മൾ വിശിഷ്ടമായ ജനാധിപത്യത്തിൽ ജീവിക്കുന്നു. കോടതിക്കു നന്ദി പറയുന്നുവെന്നും” വിധി പ്രസ്താവന കഴിഞ്ഞ ഉടനെ ജോയിസ് പറഞ്ഞു.
Post Your Comments