ലണ്ടൻ : അണയ്ക്കും അണ്ണായ്ക്കും ശേഷം അച്ചായും ബച്ചായും ഉള്‍പ്പടെ 70 ഇന്ത്യന്‍ പദങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍. അച്ചാ, ബച്ചാ, ബാപു, ബഡാദിൻ, സൂര്യനമസ്കാർ ഉൾപ്പെടെ 70 വാക്കുകൾ ഓക്സ്ഫഡ് നിഘണ്ടുവിൽ ഉള്‍പ്പെടുത്തുന്നത്. തമിഴിലും തെലുങ്കിലും ചേട്ടൻ എന്നർഥമുള്ള ‘അണ്ണാ’ എന്ന വാക്ക് നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു. പഴയ നാണയമായ ‘അണ’യും നിഘണ്ടുവിൽ ഇതേ സ്പെല്ലിങ്ങിൽ തന്നെയാണുള്ളത്.
തമിഴ്, തെലുങ്ക്, ഗുജറാത്തി, ഹിന്ദി, ഉറുദു, ബംഗാളി ഭാഷകളിൽനിന്ന് 70 വാക്കുകളാണു പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അച്ചാ, ബച്ചാ, ബാപു, ബഡാദിൻ, സൂര്യനമസ്കാർ ഉൾപ്പെടെ 70 വാക്കുകൾ ഓക്സ്ഫഡ് നിഘണ്ടുവിൽ. ഹിന്ദിയിൽ ശരി എന്നർഥമുള്ള അച്ചായ്ക്കു പുറമേ അദ്ഭുതസൂചകമായി പറയുന്ന ‘അച്ചാ’യും ചേർത്തിട്ടുണ്ട്. നിലവിലുള്ള 900 ഇന്ത്യൻ വാക്കുകൾക്കു പുറമേയാണിത്.
Post Your Comments