![](/wp-content/uploads/2017/10/DM5qQMGU8AEV27c-1.jpg)
തന്റെ പുതിയ ചിത്രത്തിനുവേണ്ടി മെയ്ക് ഓവർ നടത്തിരിക്കുകയാണ് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി.ഇന്ത്യയുടെ ആദ്യ 1000 കോടി ചിത്രം ബാഹുബലിയിലെ വില്ലന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുയാണ്. ഭല്ലാല്‍ ദേവന് എന്ന വില്ലനായി നായകന് പ്രഭാസിനോളം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച റാണ ദഗ്ഗുബാട്ടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താടിയെല്ലാം കളഞ്ഞ് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത മേക്ക് ഓവറിലേക്ക് താരം മാറിയിരിക്കുന്നു. 1945 എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് ഈ ഗെറ്റപ്പെന്നും ഫസ്റ്റ്ലുക്ക് നവംബറില്‍ പുറത്തുവിടുമെന്നും തന്റെ പുതിയ ഫോട്ടോ പുറത്തുവിട്ടുകൊണ്ട് റാണ പറഞ്ഞു.
Post Your Comments