
ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ നൈജീരിയയിലെ സമുദ്രതീരത്ത് ജര്‍മന്‍ കപ്പലിനുനേരെയായിരുന്നു കടല്‍കൊള്ളക്കാരുടെ ആക്രമണം. തട്ടിക്കൊണ്ടുപോയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
പത്ത് പേരടങ്ങുന്ന കൊള്ളസംഘമാണ് നാവികരെ റാഞ്ചിയതെന്നാണ് വിവരം. ഇക്വറ്റോറിയന്‍ ഗിനിയന്‍ തലസ്ഥാനമായ മലാബോയില്നിന്ന് ലൈബീരിയന്‍ തലസ്ഥാനമായ മണ്റോവിയിലേക്ക് പോകുകയായിരുന്നു കപ്പല്‍.
Post Your Comments