Latest NewsNewsGulf

ഭക്ഷണവും വെള്ളവുമില്ലാത്ത ജീവിതം : ഒടുവില്‍ ആ നിലവിളി കേട്ടു : നിഷാദിന്റെ ആടുജീവിതത്തിന് വിരാമമായി

 

റിയാദ് : ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവല്‍ ഏജന്‍സികള്‍ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല, കൊടുംചൂടാണ് തലകറങ്ങുന്നു, എങ്ങനെയെങ്കിലും ആ ട്രാവല്‍ ഏജന്റുമാരെ കണ്ടുപിടിക്കണം. ഇത് ബെന്യാമിന്റെ ആട് ജീവിതത്തിലെ വാചകമല്ലിത്, മരുഭൂമിയില്‍ നിന്നുള്ള യുവാവിന്റെ വിലാപമാണിത്

പാലക്കാട് ഷാനി മന്‍സിലില്‍, പൂവക്കാട്, പുതുപ്പള്ളി നിവാസിയാണ് ഹൗസ്‌ഡ്രൈവറാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ജോലി തേടി റിയാദില്‍ എത്തിയതാണ് നിഷാദ്. ട്രാവല്‍ ഏജന്‍സികള്‍ എത്തിച്ചത് മെസ്‌റയിലുള്ള മരുഭൂമിയിലാണ്. താന്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നിഷാദ് ഒരു വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ട സാമൂഹികപ്രവര്‍ത്തകരാണ് യുവാവിനെ കണ്ടെത്തിയത്. ഇന്ത്യന്‍ എംബസിയുമായും സ്‌പോണ്‍സറുമാരുമായും ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ നിഷാദിനെ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button