Uncategorized

ഇന്നത്തെ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു ;ശർമിള ടാഗോർ

പഴയകാല നടികളെ അപേക്ഷിച്ചു ഇന്നത്തെ നടികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് നടി ശർമിള ടാഗോർ.പഴയ കാല നടികളും പുതിയ കാല നടികളും തമ്മിലുള്ള വ്യത്യാസമായി തോന്നുന്നത് എന്താണെന്നുള്ള ചോദ്യത്തിനാണ് അവർ മറുപടി പറഞ്ഞത്.തന്റെ കാലത്തെ നടിമാരുടെ അഭിനയ ജീവിതം ഇത്രത്തോളം രസകരമായിരുന്നില്ലെന്നും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നെന്നും അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.പ്രത്യേകിച്ച് ഒരേ സമയം ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ട് വളരെ വലുതായിരുന്നു എന്നും ശർമിള പറയുന്നു. പി എച് ഡി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നൽകിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചപ്പോൾ സംസാരിക്കുകയായിരുന്നു അവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button