
ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കോടിയേരിയെ ആനയിക്കുന്ന ഈ മിനികൂപ്പര്‍ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും- കെ സുരേന്ദ്രന്
കണ്ണൂര്‍•എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്ര പണജാഗ്രതായാത്രയെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കൊടുവള്ളിയിൽ കോടിയേരിയെ ആനയിക്കുന്ന ഈ കാർ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവുമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണ്ണം കടത്തിയതിൻറെ പേരിൽ ഡി. ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിൻറെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയ്യാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിൻറെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേയെന്നും സുരേന്ദ്രന് ചോദിച്ചു.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പര്‍ കാറിന്റെ രജിസ്ട്രേഷന് വിവരങ്ങളും കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments