KeralaLatest NewsNews

അതിവേഗ റെയിൽപാത; സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശം തിരിച്ചടിയാകും

തിരുവനന്തപുരം: അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെയാണ് അതിവേഗപാതയ്ക്കായി സർവേ നടത്തേണ്ടതില്ലെന്നാണു സർക്കാർ നിർദേശം. ഇതോടെ പദ്ധതി നീളുമെന്നുറപ്പായി.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡിഎംആർസി) പദ്ധതി സംബന്ധിച്ച കരട് റിപ്പോർട്ട് 2016ൽ സർക്കാരിനു സമർപ്പിച്ചിരുന്നു. കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ റിപ്പോർട്ടിൽ മാറ്റങ്ങൾ വേണ്ടതിനാൽ ഒരു സ്വകാര്യ കമ്പനിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം നടക്കുന്നതിനിടെയാണു സർക്കാർ നിർദേശം ലഭിച്ചത്.

2011ലാണ് തിരുവനന്തപുരം മുതൽ കണ്ണൂർവരെ നീളുന്ന അതിവേഗ റെയിൽ പദ്ധതിക്കായി സർക്കാർ അതിവേഗ റെയിൽ കോർപ്പറേഷൻ രൂപീകരിക്കുന്നത്. ചുമതല മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണനായിരുന്നു. കോർപ്പറേഷൻ ഇപ്പോഴും വാടക കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. രണ്ടുലക്ഷത്തിനടുത്താണ് മാസവാടക. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ചെലവ് ആറു ലക്ഷംരൂപ. പഠനങ്ങൾക്കായുള്ള ചെലവു വേറെ. ഇതുവരെ ഒരു കോടി ഇരുപതു ലക്ഷം രൂപയോളം വാടക ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്. പ്രവർത്തനചെലവ് അഞ്ചുകോടി. നാലു ജീവനക്കാരാണ് ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button