MollywoodLatest NewsCinema

“ഒരു വർഷത്തെ കഠിനാധ്വാനമാണ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് ” വില്ലനെക്കുറിച്ച് ബി. ഉണ്ണികൃഷ്ണൻ

മലയാളി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലൻ. ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. പ്രിവ്യു കണ്ടതിനു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ സിനിമയെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ;

“വില്ലനില്‍ കൃത്യമായ ഒരു പ്രമേയമുണ്ട്, കൃത്യമായ ചില കാര്യങ്ങള്‍ പ്രേക്ഷകനോട് പറയാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടെ ആളുകളെ ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലറിന്റെ എല്ലാ പിരിമുറുക്കത്തോട് കൂടി പ്രേക്ഷകരില്‍ എത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. സാങ്കേതികപ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സംഭാവനയും വളരെ വിലപ്പെട്ടതാണ്. മോഹന്‍ലാലിനൊപ്പമുള്ള നാലാമത്തെ സിനിമയാണ്. നാല് സിനിമകളിലും അദ്ദേഹത്തെ വ്യത്യസ്‍തമായി അവതരിപ്പിക്കാന്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം ഞാന്‍ ധൈര്യമായി അവകാശപ്പെടുന്നു, ഈ നാല് സിനിമകളില്‍ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയം വില്ലനിലേതായിരിക്കും.

അത്ര ക്ലാസ് ആയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു മുന്‍വിധികളുമില്ലാതെ തുറന്നമനസ്സോടെ വില്ലന്‍ കാണുക. ഈ സിനിമ നിങ്ങളെ ത്രസിപ്പിക്കും ഞങ്ങള്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഇഷ്ടപ്പെടുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഒരുവര്‍ഷത്തിലേറെയായി വില്ലന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.ആ ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനം സ്‍ക്രീനില്‍ കാണാന്‍ കഴിഞ്ഞു. നിങ്ങളുടെ എല്ലാ പിന്തുണയും ഒപ്പം ഉണ്ടാകണം.”

shortlink

Related Articles

Post Your Comments

Related Articles


Back to top button