Latest NewsNewsAutomobile

വാഹനങ്ങള്‍ക്ക് ‘ബാറ്ററി സ്വാപ്പിങ്ങ്

വൈദ്യുത കാര്‍ നിര്‍മ്മാണ മേഖലയില്‍ ബാറ്ററികള്‍ മാറ്റി ഉപയോഗിക്കുന്ന ‘സ്വാപ്പിങ്’ രീതി വഴി വലിയൊരു മുന്നേറ്റമുണ്ടാകുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്(എ ഡി ബി). ഇതു വഴി മറ്റൊരു തലത്തില്‍ വലിയൊരു മാറ്റമായിരിക്കും സൃഷ്ടിക്കപ്പെടുക. ഇത് അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗമാണെന്നും ചൂണ്ടികാട്ടുന്നു.

കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഔദ്യോഗിക ഉപയോഗത്തിനായി 10,000 വൈദ്യുത കാറുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഊര്‍ജ മന്ത്രാലയത്തിനു കീഴിലെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് നടത്തിയ ടെന്‍ഡറില്‍ ഏറ്റവും താഴ്ന്ന വില വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് വിജയിച്ചത്.

ഈ രംഗത്തെ ഏറ്റവും വലിയ പോരായ്മ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുത വാഹനങ്ങള്‍ പെരുകുന്ന ഘട്ടത്തില്‍ രാജ്യത്തു കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വേണ്ടിവരുമെങ്കിലും ബാറ്ററി കൂടുതല്‍ പ്രായോഗികമായ മാര്‍ഗമാണെന്നും വിലയിരുത്തുന്നു.

shortlink

Post Your Comments


Back to top button