ഫ്ളോറന്‍സ് : വിയർപ്പിന് പകരം രക്തം ഒഴുകുന്ന അപൂർവ്വരോഗവുമായി യുവതി. മൂന്ന് വര്‍ഷമായി താൻ ഇത്തരത്തിൽ കഷ്ടപ്പെടുകയാണെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഉറങ്ങുന്ന സമയത്തോ മറ്റ് എന്തെങ്കിലും ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് രക്തം പുറത്തുവരുന്നതെന്നും മാനസികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ രക്തം വരുമെന്നും പെൺകുട്ടി പറയുന്നു.
ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള നാലു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളതെന്നും പെണ്‍കുട്ടിക്ക് എന്തുകൊണ്ടാണ് ഈ അസുഖം ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും ഹീമാറ്റോളജിസ്റ്റായ ജാക്ലിന്‍ ഡഫിന്‍ പറയുന്നു. യുവതിയുടെ ഈ അപൂര്‍വ്വമായ അസുഖത്തെക്കുറിച്ച് താൻ ഒരു മാധ്യമത്തില്‍ ലേഖനം എഴുതിയിരുന്നു. എന്നാല്‍ ഈ ലേഖനം വായിച്ച കുറെ പേര്‍ ഇങ്ങനെ അസുഖം ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നത് വിശ്വസിക്കണം എന്ന് പറഞ്ഞ് തന്നെ വിളിച്ചതായും ഡഫിന്‍ വ്യക്തമാക്കുന്നു.
Post Your Comments