Latest NewsNewsLife Style

സൗന്ദര്യസംരക്ഷണത്തിനു കറ്റാര്‍വാഴ ഫേസ് പായ്ക്ക്

ഓരോരുത്തരുടേയും ചര്‍മ്മം വ്യത്യസ്ത രീതിയിലാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ പ്രത്യേകത പല വിധത്തില്‍ ആയിരിക്കും. ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് കറ്റാര്‍ വാഴ ഉപയോഗിക്കുന്നതില്‍ മാറ്റം വരുത്താം. കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മ്മത്തില്‍ ഇത് യാതൊരു തരത്തിലും അലര്‍ജി ഉണ്ടാക്കില്ലെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം.

ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഫ്രഷ്‌നസ് നല്‍കുന്നതിനും ക്റ്റാര്‍ വാഴ മികച്ച് നില്‍ക്കുന്നു. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആതു കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാം സൗന്ദര്യ പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു. എപ്പോഴും നിങ്ങളുടെ മുഖത്ത് ആ ഫ്രഷ്‌നസ് ഉണ്ടാവുന്നു.

മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അത് കൊണ്ട് തന്നെ കറ്റാര്‍ വാഴ എന്തുകൊണ്ടും വിശ്വസനീയമായി തന്നെ ഉപയോഗിക്കാം.വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ ഫലപ്രദമായ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

സൂര്യാഘാതം മൂലം ശരീരത്തില്‍ സണ്‍ബേണ്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ.മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ പല തരത്തിലും സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കറ്റാര്‍ വാഴയുടെ ഉപയോഗം മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല പുതിയ കോശങ്ങള്‍ക്കും പുതിയ ആരോഗ്യമുള്ള ചര്‍മ്മത്തിനും കറ്റാര്‍ വാഴയുടെ ഉപയോഗം സഹായിക്കുന്നു.

കറ്റാര്‍ വാഴ ഉപയോഗിക്കേണ്ട വിധം ശ്രദ്ധിക്കേണ്ടതാണ്. കറ്റാര്‍ വാഴയുടെ ഇല എടുത്ത് നെടുകേ പിളര്‍ന്ന് 15 മിനിട്ടോളം ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അതിനു ശേഷം ഇത് മഞ്ഞ നിറത്തിലാവുമ്പോള്‍ എടുത്ത് മുറിച്ച് അതിലുള്ള ജെല്‍ മുഴുവനായി എടുക്കണം. എടുത്ത ശേഷം തണുത്ത സ്ഥലത്ത് വായു കടക്കാത്ത രീതിയില്‍ നല്ലതു പോലെ അടച്ച് സൂക്ഷിക്കണം.

കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, റോസ് വാട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ആവശ്യമായി വേണ്ട സാധനങ്ങള്‍. ഇവ രണ്ടും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ട് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.

മുള്‍ട്ടാണി മിട്ടി കറ്റാര്‍ വാഴ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് പാലിലോ റോസ് വാട്ടറിലോ മിക്‌സ് ചെയ്ത് തേച്ച് ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കാം. ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button