
ദുബായ്: ഒരു മെഡിക്കല്‍ ഉപകരണവും ഒരു ബാച്ച് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളും യുഎഇ ആരോഗ്യമന്ത്രാലയം വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു.3എം ഗള്‍ഫ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മിച്ച 201809 എല്‍ടി ബാച്ച് നമ്പറോടുകൂടിയ നോണ്‍ക്‌സ്‌ക്കേഴ്‌സ് ഫാമിലി സെറ്റ് വിഭാഗത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.
മെഡിക്കല്‍ ജില്ലകള്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെദ്യസംരക്ഷണ ഉല്‍പന്നങ്ങളുടെ വിതരണവും പിന്‍വലിക്കല്‍, സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ തടയുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടപ്പാക്കുന്നതിനു മന്ത്രാലയത്തിന്റെ ഉത്തരവ് നമ്പര്‍ (366) 2010 അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നു പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി അറിയിച്ചു. ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ ഒരു ബാച്ചും ഒരു ബാച്ച് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നവും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും ഈ ഉത്തരവ് പ്രകാരം വിലക്കിയിട്ടുണ്ട്.
വിഷയത്തില്‍ മരുന്ന് കമ്പനി പറയുന്നത് ചില ടൈപ്പോഗ്രാഫിക് പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. ചെറിയ മുറിവുകള്‍ക്കും മുറിവുകളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന മരുന്നാണിത്. 2018 സെപ്തംബറിലാണ് ഈ ബാച്ചിലെ മരുന്നുകളുടെ കാലാവധി അവസാനിക്കുക. പക്ഷേ ശരിയായ ബാച്ച് നമ്പര്‍ 09ടിഎല്‍9.201 ആണ്. അതു കൊണ്ട് മരുന്ന് പിന്‍വലിക്കുന്ന കാര്യം കമ്പനി സ്ഥീകരിച്ചു.
ഹിക്മ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന മിയാച്ചിന്‍ 500mg / 2ml IV / IM Ampoules എന്ന മരുന്നു പിന്‍വലിക്കാന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്. 2018 ജൂണ്‍ വരെയാണ് ഈ മരുന്നുകളുടെ കാലാവധി. സുരക്ഷാ കാരണങ്ങളാലാണ് ഈ മരുന്ന് പിന്‍വലിക്കുന്നത്.
എല്ലാ ആരോഗ്യപരിചരണ പ്രവര്‍ത്തകരും രോഗികളും മുകളില്‍ സൂചിപ്പിച്ച മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡോ. അല്‍ അമീരി നിര്‍ദേശിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ കുറവ് ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാനായി രണ്ടു മരുന്ന് നിര്‍മ്മാതാക്കളെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Adverse Drug Reaction (ADR) ഫോം http://www.cpd-pharma.ae എന്നിവ വഴിയോ അല്ലെങ്കില്‍ ടെലിഫോണ്‍: 02-3201448, ഫാക്‌സ്: 02 -3201947, ഇമെയില്‍: pv@moh.gov.ae എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പൊതുജനങ്ങള്‍ സൗകര്യമുണ്ടെന്നു ആരോഗ്യമന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അറിയിച്ചു.
Post Your Comments