Latest NewsNewsIndia

പേരറിവാളന്റെ പരോളില്‍ ഇളവ് അനുവദിക്കുന്ന വിഷയത്തില്‍ സുപ്രധാന തീരുമാനം

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോളില്‍ ഇളവ് അനുവദിക്കുകയില്ല. ഇന്നു വൈകുന്നേരം ആറു മണിക്കു മുമ്പ് പേരറിവാളന്‍ ജയലില്‍ എത്തണമെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. മുപ്പത് ദിവസത്തെ പരോളിനു ശേഷം വീണ്ടും ഇളവ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് വെല്ലൂര്‍ ജയില്‍ അധികൃതര്‍ തള്ളിയത്. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പേരറിവാളനു ഈ പരോള്‍ ലഭിച്ചത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ മകനെ അനുവദിക്കണമെന്ന അമ്മ അര്‍പ്പുതാംമ്മാള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പരോള്‍ നല്‍കിയത്.

 

shortlink

Related Articles

Post Your Comments


Back to top button