കാബൂൾ: പാക്കിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അവസാനിച്ച സാഹചര്യത്തിലാണ് ട്രക്കുകൾ വിലക്ക് ഏർപ്പെടുത്തിയത്. അഫ്ഗാൻ അതിർത്തിയിലൂടെ മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാൻ ചരക്ക് കടത്തിയിരുന്നു.
ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതുമൂലം നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ പ്രവേശിക്കുന്നതിൽനിന്നും പാക് ട്രക്കുകളെ തടയണമെന്നുള്ള ഉത്തരവ് പ്രസിഡന്‍റ് അഷ്റഫ് ഘാനി പ്രഖ്യാപിച്ചത്.
Post Your Comments