കാളികാവ്: ഒരു കല്യാണത്തിന്റെ ബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അത്തരത്തിൽ ഏഴ് വിവാഹം കഴിച്ച വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. മലപ്പുറം കാളികാവിലാണ് സംഭവം നടന്നത്. ഇയാൾ ചതിക്കുകയാണെന്നറിയാതെ എല്ലാ സ്ത്രീകളും കബളിപ്പിക്കപ്പെടുകയായിരുന്നു. ഇയാൾ എട്ടാമത് വിവാഹം കഴിക്കാൻ പോകുന്നതായി ഒരു ഭാര്യ അറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപുറം സ്വദേശിയെ കരുവാരക്കുണ്ട് പൊലീസ് പിടികൂടി.
ഭർത്താവിനെ പോലീസ് പിടികൂടിയതറിഞ്ഞ് മറ്റ് ഭാര്യമാർ സ്റ്റേഷനിലെത്തിയതോടെയാണ് ഇയാൾ ഏഴ് വിവാഹം കഴിച്ച വിവരം വെളിയിൽ വന്നത്. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്‌നം തുടങ്ങും. അതു പരിഹരിക്കാന്‍ മറ്റൊരു കല്യാണം കഴിക്കും. ഇതാണ് ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം വിവാഹസമയത്തു നല്‍കിയ 50,000 രൂപയും വിദേശത്തേക്കു പോകാന്‍ ടിക്കറ്റിനു നല്‍കിയ 30,000 രൂപയും തിരിച്ചുതന്നാല്‍ കേസുമായി പോകാന്‍ താത്പര്യമില്ലെന്ന് പരാതിക്കാരിയായ സ്ത്രീ അറിയിച്ചു. എന്നാൽ ഒരു ലക്ഷം രൂപ തരാമെന്ന് വിവാഹദല്ലാൾ വ്യക്തമാക്കി. ഈ കേസിൽ നിന്ന് ഒഴിഞ്ഞതിന് ശേഷം യുവാവിനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനായിരുന്നു ദല്ലാളിന്റെ പദ്ധതി. അതുകഴിഞ്ഞാൽ വലിയൊരു തുക ദല്ലാളിന് ലഭിക്കും. എന്തായാലും ആവശ്യത്തിലധികം പണം ലഭിക്കുമെന്നായതോടെ ഭാര്യ പരാതി പിൻവലിച്ചതായാണ് റിപ്പോർട്ട്.
Post Your Comments