ലൊക്കേഷനിൽ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി യുവനടിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ്.നടി നിത്യാ മേനോന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയന്‍ ആണ് എറണാകുളം ഐ ജി ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത് എന്നാണു പരാതിയിൽ പറയുന്നത്.താന്‍ താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് തനിയ്‌ക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.11 വര്‍ഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡല്‍ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. ഇപ്പോള്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മെര്‍സലില്‍ ഉള്‍പ്പെടെ നിത്യ മേനോന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഇഷാ തല്‍വാര്‍, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങള്‍ക്കായി ചമയമൊരുക്കിയിട്ടുണ്ട്
Post Your Comments