ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു. നവംബര്‍ എട്ടിനാണ് കരി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന നവംബര്‍ എട്ട് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷിക മാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, ജെഡി(യു) നേതാവ് ശരദ് യാദവ്, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരെക് ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നോട്ട് നിരോധനം നടത്തിയ ദിവസം അഴിമതി നടത്തിയ ദിവസത്തിന്റെ വാര്‍ഷികമാണ്. അതു കൊണ്ട് ഈ ദിവസം കരദിനമായി ആചരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് നടപ്പിലാക്കിയ ഒരു നയം മൂലം ലോകത്താദ്യമായാണ് ജനങ്ങള്‍ മരിക്കേണ്ടിവന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments