ഇന്ത്യയുടെ ജിത്തു റായ്ക്കും ഹീന സിദ്ധുവിനും സ്വര്‍ണം. അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പിലാണ് ഇരുവരും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയത്. മികസ്ഡ് വിഭാഗത്തിലാണ് ഇന്ത്യന്‍ സഖ്യം സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മികസ്ഡ് വിഭാഗത്തിലായിരുന്നു ഇരുവരും മത്സരിച്ചത്. ഫ്രഞ്ച് സഖ്യത്തെയാണ് ഫൈനലില്‍ ഇരുവരും പരാജയപ്പെടുത്തിയത്.
ഇതാദ്യമായിട്ടാണ് അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പില്‍ മിക്സഡ് ഡബിള്‍സ് മത്സരം ഉള്‍പ്പെടുത്തിയത്. ഇനി 2020ല്‍ നടക്കുന്ന ടോക്യോ ഗെയിംസിലും മിക്സഡ് ഡബിള്‍സ് മത്സരം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജിത്തു റായ് മുമ്പ് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഹീനാ സിദ്ധു മുന്‍ കോമന്‍വെല്‍ത്ത് മെഡല്‍ ജേതാവാണ്. ആദ്യമായിട്ടാണ് ഇരുവരും ലോകകപ്പില്‍ സ്വര്‍ണം നേടുന്നത്.
Post Your Comments