ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്ന് രാവിലെ ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ഇറങ്ങി. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും റോഡുകള്‍ റണ്‍വേകളാക്കി മാറ്റി രക്ഷാപ്രവര്‍ത്തനവും മറ്റും നടത്താനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം റോഡിലിറക്കിയത്. വ്യോമസേനയുടെ എ.എന്‍ യാത്രാ വിമാനവും മിറാഷ് 2000, സുഖോയ് 30 പോര്‍വിമാനങ്ങളുമുള്‍പ്പെടെ ഏതാണ്ട് 16 വിമാനങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
2015ല്‍ മിറാഷ് 2000 വിമാനം ആഗ്രാ-ഡല്‍ഹി യമുനാ എക്‌സ്പ്രസ് ഹൈവേയില്‍ ലാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ലഖ്‌നൗ ഹൈവേയില്‍ സുഖോയും മിറാഷുമിറങ്ങി. എന്നാല്‍ യാത്രാ വിമാനം റോഡില്‍ ഇറക്കുന്നത് ആദ്യമായാണെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു.
പരിശീലനത്തോട് അനുബന്ധിച്ച് കുറച്ച് ദിവസങ്ങളായി ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന നിയന്ത്രണമുണ്ടായിരുന്നിട്ടും റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് വിമാനങ്ങള്‍ നിലം തൊട്ടത്.
Post Your Comments