Latest NewsNewsIndia

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം ഈ ആഴ്ച : നായിക്കിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍

 

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി ഈ ആഴ്ച സമര്‍പ്പിക്കും. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് സക്കീര്‍ നായിക്കിനെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിക്കുക.

നിയമ നടപടികള്‍ പൂര്‍ത്തിയായതായും പ്രത്യേക കോടതി മുമ്പാകെ ഈ ആഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ സക്കീര്‍ നായിക്ക് വിദേശത്താണുള്ളത്. 2016 ജൂലായ് ഒന്നിനാണ് സക്കീര്‍ നായിക്ക് രാജ്യം വിട്ടത്. തുടര്‍ന്ന് നവംബര്‍ 16 ന് എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തു. സക്കീര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button