ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി ട്രെയിന്‍ കിട്ടാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം. രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. രാജധാനി എക്സ്പ്രസില്‍ എ സി ഒന്നാം ക്ലാസ്,എ സി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയുന്നവര്‍ക്ക് ഇനി ഉറപ്പായില്ലെങ്കില്‍ വിമാനയാത്ര നടത്താം. എയര്‍ ഇന്ത്യയുമായി സഹകരിച്ചാണ് റെയില്‍വേ ഈ പദ്ധതി നടപ്പാക്കുന്നത്.
മുമ്പ് എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന അശ്വനി ലോഹാനിയാണ് ഈ ആശയം കൊണ്ടു വന്നത്. അന്ന് ഈ ആശയത്തോടു റെയില്‍വേ ആനുകൂല നിലപാട് സ്വീകരിച്ചില്ല. ഇപ്പോള്‍ അശ്വനി ലോഹാനി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. ഇനി പദ്ധതി നടപ്പാക്കാന്‍ എയര്‍ ഇന്ത്യയുടെ അനുമതി ലഭിക്കണം.
ഇതു യഥാര്‍ത്ഥ്യമായി മാറിയില്‍ ഒട്ടനവധി യാത്രക്കാരുടെ ദുരിന്തത്തിനു പരിഹരമാകും. ടിക്കറ്റ് ഉറപ്പാകാത്ത നിരവധി ആളുകള്‍ക്കു പദ്ധതി പ്രയോജനകരമാകും. ആളുകള്‍ എത്തേണ്ട സ്ഥലത്തേക്കുളള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റു നിരക്കും തമ്മില്‍ വരുന്ന വ്യത്യാസത്തിനു ആനുപാതികമായ തുക യാത്രക്കാരന്‍ നല്‍കണം. വിഷയത്തില്‍ ഇതു വരെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments