കൊല്‍ക്കത്ത : വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ബൈക്ക് തടഞ്ഞു നിര്‍ത്തിയ പോലീസുകാരനെയാണ് ബൈക്കുകളില്‍ യാത്ര ചെയ്ത യുവാക്കളും മറ്റ് ആറുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കൊല്‍ക്കത്തയിലെ പാണ്ഡ്യയില്‍ ശനിയാഴ്ച രാത്രി പൊലീസ് ഉദ്യോഗസ്ഥനായ ഗോളാക് സര്‍ക്കാരിനെയാണ് യുവാക്കള്‍ ആക്രമിച്ചത്.
സര്‍ക്കാരും, മറ്റൊരു ട്രാഫിക് ഉദ്യോഗസ്ഥനും റോഡില്‍ നില്‍ക്കുമ്പോഴായിരുന്നു ബൈക്കുമായി യുവാക്കള്‍ കടന്നു വന്നത്. വണ്ടി നിര്‍ത്തിയ ഇവരുമായി ഹെല്‍മറ്റ് ഇല്ലാത്ത കാര്യം പറഞ്ഞ് വഴക്കായി. അപ്പോള്‍ യുവാക്കള്‍ തങ്ങളുടെ സുഹൃര്‍ത്തുക്കളെ ഫോണില്‍ വിളിക്കുകയും ആറോളം യുവാക്കള്‍ അവിടെ എത്തിയതായും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെതിയ യുവാക്കള്‍ സര്‍ക്കാരുമായി വാക്ക്തര്‍ക്കം ഉണ്ടാവുകയും പിന്നീട് അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിരുന്നു.
എന്നാല്‍ സംഭവങ്ങള്‍ മുഴുവന്‍ സര്‍ക്കാരിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇൗ ദൃശ്യങ്ങള്‍ വെച്ചാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഏഴു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാക്കി മൂന്നു പേര്‍ക്കായി പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി 12.45 നായിരുന്നു സംഭവം നടന്നത്.
Post Your Comments