അഹമ്മദാബാദ്: ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാതെ ബിജെപിയെ തോൽപ്പിക്കുമെന്നു ദളിത് നേതാവ് ജിഗ്നേഷ് മേവാനി. പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസുമായി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാനായി കൂട്ടുകെട്ട് ഉണ്ടാക്കില്ല. പണ്ട് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തുടരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാതെ ബിജെപിയെ തോൽപ്പിക്കാനാണ് ശ്രമം എന്നു അദ്ദേഹം പറഞ്ഞു.
ആർക്കു വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ ഞാൻ ആരോടും പറയില്ല. പക്ഷേ ബിജെപിയുടെ ഭരണം ഭരണഘടനാ വിരുദ്ധവും ദളിത് വിരുദ്ധമാണ്. മാത്രമല്ല അവരുടെ നയങ്ങൾ തൊഴിലാളികൾക്കും കർഷകർക്കും യുവജനങ്ങൾക്കും എതിരാണ്. അതു കൊണ്ട് ഈ ദുഷിച്ച ഭരണം അവസാനിപ്പിക്കാനായി ഞാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽപേഷ് താക്കുർ ,ഹാർദിക് പട്ടേൽ, കർഷകർ ,തൊഴിലാളി സംഘടനകൾ തുടങ്ങിയ എല്ലാവരും ബിജെപിക്കെതിരാണ്. അതു കൊണ്ട് ഞങ്ങൾ എല്ലാവരും ബിജെപിക്കു എതിരായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments