Latest NewsCinemaMollywood

ദിലീപിന് എന്തിനു സുരക്ഷ? കാരണം തിരക്കി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് പൊലീസ് നോട്ടീസ്. ജാമ്യത്തില്‍ കഴിയവേ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതിനാണ് ദിലീപിന് പൊലീസ് നോട്ടീസ് അയച്ചത്. എന്തിന് സുരക്ഷ തേടിയെന്ന് ദിലീപ് വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
.
ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയെ സുരക്ഷയ്ക്കായി നിയോഗിച്ച ദിലീപിന്റെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ ബോധിപ്പിക്കും. സുരക്ഷാ ഭീഷണി സംബന്ധിച്ച്‌ ദിലീപ് പൊലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും നടി ആക്രമണത്തിനിരയായ കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ എസ്പി എ.വി. ജോര്‍ജ് വ്യക്തമാക്കി.തണ്ടര്‍ ഫോഴ്സിന്റെ പ്രതിനിധികള്‍ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടില്‍ എത്തിയതിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തായത്.സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button