Latest NewsKeralaNews

സംസ്ഥാനത്ത് ട്രെ​യി​നു​ക​ൾ​ക്കു നേ​രെ നടന്ന ക​ല്ലേ​റിൽ യാ​ത്ര​ക്കാ​രി​ക്കു ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ട്രെ​യി​നു​ക​ൾ​ക്കു നേ​രെ നടന്ന ക​ല്ലേ​റിൽ യാ​ത്ര​ക്കാ​രി​ക്കു ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ൾ​ക്കു നേ​രെയാണ് ആക്രമണം നടന്നത്. രണ്ടു ട്രെയിനുകളാണ് ആക്രമിക്കപ്പെട്ടത്. ഉച്ചയ്ക്കു ശേഷം 2.30നു തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോയ ട്രെ​യി​ൻ ആക്രമിക്കപ്പെട്ടത് വേ​ളി​ക്കും ക​ഴ​ക്കൂ​ട്ട​ത്തി​നും മ​ധ്യേയായിരുന്നു. ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​നു നേ​രെയായിരുന്നു ഈ ക​ല്ലേ​റ്. പിന്നീട് 2.50നു ​പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ മെ​യി​ലി​നു നേ​രെയും ആക്രമണം ഉണ്ടായി. ഇതു ക​ട​യ്ക്കാ​വൂ​രി​നു സ​മീ​പ​മാണ് നടന്നത്.

സംഭവത്തി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ക​ണ്ണി​നാണ് ഇവർക്കു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ചെ​ന്നൈ ആ​വ​ഡി നെ​ഹ്റു ന​ഗ​റി​ൽ സ​ബീ​നയെ (42) കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button