ന്യൂഡൽഹി: പ്രതിരോധ രംഗത്തെ സുപ്രധാന ചർച്ചകൾ വേണ്ടി ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലെയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ മാസം 27,28 തീയതികളിലാണ് സുപ്രധാന സന്ദർശനം നടക്കുക. ഇന്ത്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ വിൽക്കുന്നതമായി ബന്ധപ്പെട്ട നിർണായ ചർച്ചകൾ നടത്തുമെന്നാണ് സൂചന. റാഫേൽ യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.
ഈ വർഷം ഡിസംബർ ആദ്യവാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യിയിലെത്തും. ഈ പശ്ചത്താലത്തിൽ അതിനു മുന്നോടിയായി പല ഉഭയകക്ഷി, സാമ്പത്തിക സഹകരണ ചർച്ചകളും പാർലെ നടത്തും.
ഫ്രാൻസിൽ നിന്നു 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഇന്ത്യ ഒപ്പുവച്ചത് കഴിഞ്ഞവർഷമായിരുന്നു.
Post Your Comments